Latest NewsKeralaNews

എ.കെ.ജി സെന്റര്‍ ആക്രമണം: ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി

നിയമസഭയുടെ ഈ സമ്മേളനകാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയ ചര്‍ച്ചയാണിത്.

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മണിക്കൂര്‍ പ്രത്യേക ചര്‍ച്ച നടത്തും, ചര്‍ച്ച ഒരു മണി മുതല്‍ മൂന്നുമണിവരെയാകും. നിയമസഭയുടെ ഈ സമ്മേളനകാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയ ചര്‍ച്ചയാണിത്.

അതേസമയം, പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത്. യു.ഡി.എഫിന് എന്ത് ആക്ഷേപവും പറയാനുള്ള വേദിയാണോ നിയമസഭയെന്നും നിയമസഭയില്‍ മറുപടി പറയാന്‍ കഴിയാത്ത ആളെപ്പറ്റി സഭയില്‍ ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമോ എന്നും ഇ.പി.ജയരാജന്‍ ചോദിച്ചു.

Read Also: അമരാവതി കൊലപാതകം: മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി പോലീസ്

അവകാശലംഘന നോട്ടീസ് ആര്‍ക്കാണ് കൊടുത്തു കൂടാത്തതാണെന്നും ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ട് യു.ഡി.എഫ് നിയസഭയില്‍ അഴിഞ്ഞാടുകയാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button