ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഇത്തവണ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകളിലാണ് ശരീര താപനില അളക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കുന്നത്. ഇതോടെ, ഉപയോക്താവിന് പനിയുണ്ടോയെന്നും, പനി വരാനുള്ള ലക്ഷണമുണ്ടോയെന്നും സ്മാർട്ട് വാച്ച് പറയും.
ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ആപ്പിൾ വാച്ച് 8 സീരീസിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുന്നത്. ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകൾ മനസിലാക്കാൻ ബോഡി ടെംപറേച്ചർ സെൻസറുകളാണ് വാച്ചിൽ ഘടിപ്പിക്കുക. എന്നാൽ, റീഡിംഗ് കൃത്യമാകണമെന്നില്ല. റിപ്പോർട്ടുകൾ പ്രകാരം, ശരീര താപനില ക്രമാതീതമായി ഉയർന്നാൽ ഡോക്ടറോട് സംസാരിക്കാനോ തെർമോമീറ്റർ ഉപയോഗിക്കാനോ നിർദ്ദേശം നൽകും.
Also Read: ആരുമറിയാതെ അജ്ഞാതൻ മുഖ്യമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി ഒരു രാത്രി തങ്ങി
ആപ്പിൾ വാച്ച് എസ്ഐ 2022-ൽ ബോഡി ടെംപറേച്ചർ ഫീച്ചർ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആപ്പിളിന്റെ പ്രീമിയം സ്മാർട്ട് വാച്ചുകളിൽ ഏറ്റവും വില കുറഞ്ഞ പതിപ്പാണ് ആപ്പിൾ വാച്ച് എസ്ഇ 2022.
Post Your Comments