KeralaLatest NewsNews

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റാം

 

 

ഇടുക്കി: പി.എം കുസും പദ്ധതിയിലൂടെ വൈദ്യുതി കണക്ഷന്‍ ഉള്ള കൃഷിയിടങ്ങളിലെ വൈദ്യതിയില്‍ പ്രവര്‍ത്തിക്കുന്ന 1 എച്ച്.പി മുതല്‍ 7.5 എച്ച്.പി വരെയുള്ള പമ്പുകള്‍ സൗരോര്‍ജ്ജ പമ്പുകളായി മാറ്റി സ്ഥാപിക്കാം.

പി.എം കുസും എന്നത് ഒരു കേന്ദ്ര -സംസ്ഥാന സബ്‌സിഡി പദ്ധതിയാണ്. ഇതില്‍ കര്‍ഷകര്‍ക്ക് 60% വരെ സബ്‌സിഡി ലഭിക്കും. പദ്ധതി പ്രകാരം സ്ഥാപിക്കപ്പെടുന്ന പ്ലാന്റുകള്‍ 25 വര്‍ഷം വരെ 80% ക്ഷമതയോടു കൂടി പ്രവര്‍ത്തിക്കും. കൂടാതെ 5 വര്‍ഷം വരെ വാറണ്ടിയും ലഭിക്കും.

നിലവില്‍ ഡീസല്‍/പെട്രോള്‍ എന്നിവ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന പമ്പകള്‍ക്കു പകരമായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സബ്സിഡി നിരക്കില്‍ സ്ഥാപിക്കാം. ഫോണ്‍: 04862-233252, 9188119406.

shortlink

Related Articles

Post Your Comments

Related Articles


Back to top button