റിയാദ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് സൗദി അറേബ്യ. ജൂലൈ 10 ഞായറാഴ്ച്ച മുതൽ 14 വ്യാഴാഴ്ച്ച വരെ എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള വൈകിട്ടത്തെ ഷിഫ്റ്റിലെ പ്രവൃത്തി സമയം റിയാദ് അൽഖർജ് ഗവർണറേറ്റിൽ അൽറോഷൻ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അൽറിമാൽ ഡിസ്ട്രിക്ടിലെ പാസ്പോർട്ട് വിഭാഗം ഓഫീസിൽ ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് നാല് മണി മുതൽ ഒമ്പത് മണി വരെയായിരിക്കും. മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റിൽ ജിദ്ദ തഹ്ലിയ മാൾ, സെറാഫി മാൾ, റെഡ് സീ മാൾ ജവാസാത്ത് ഡിവിഷനുകളിൽ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 10 വരെയും ആയിരിക്കും ജവാസാത്തിന്റെ പ്രവർത്തന സമയം. അടിയന്തര സർവീസുകൾക്ക് പൗരന്മാരും വിദേശികളും അബ്ഷീർ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് മുൻകൂട്ടി എടുക്കണമെന്നാണ് നിർദ്ദേശം.
Read Also: ഇ- ഫയലിംഗ് പോർട്ടലിന്റെ പ്രവർത്തനം ഉടൻ കാര്യക്ഷമമാക്കും, പുതിയ അറിയിപ്പുമായി ആദായ നികുതി വകുപ്പ്
Post Your Comments