തിരുവനന്തപുരം: കേരളത്തിൽ എപ്പോഴെങ്കിലും സിപിഎം സർക്കാരിന് വലിയ ഒരു പ്രതിസന്ധി ഉണ്ടാവുന്ന ഘട്ടത്തിൽ ഒരു പീഡനക്കേസ് ഉണ്ടാവുക എന്നത് ഇപ്പോൾ സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഈ പീഡനക്കേസിലെ ഇര എന്ന് പറയുന്നത് കുപ്രസിദ്ധയായ സോളാർ തട്ടിപ്പ് പ്രതിയും! ഏറ്റവും ഒടുവിലായി പി സി ജോർജ്ജും പ്രതി ചേർക്കപ്പെടുമ്പോൾ സിപിഎമ്മിനെതിരെ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളാണ് പ്രതികളെന്നത് കേസിന് കൂടുതൽ രാഷ്ട്രീയ മാനം നൽകുന്നു.
ഉമ്മൻചാണ്ടി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ തുറുപ്പ് ചീട്ടായിരുന്നു സോളാർ പ്രതിയെ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വിളിച്ചു വരുത്തി വദനസുരതം ചെയ്യിച്ചു എന്ന ഇവരുടെ പരാതി. ഇതിനു ശേഷം പിണറായി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. തുടർന്ന്, സർക്കാർ കേസ് അന്വേഷിക്കുകയും, ഇരയുടെ കയ്യിൽ ഇതിന് ആധാരമായുള്ള ക്ലിപ്പ് തേടി തമിഴ്‌നാട് വരെ പോയത് ലൈവ് ആയി ചില ചാനലുകൾ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും കണ്ടെടുക്കാനായില്ല.
മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി മുതൽ ഇന്ന് ജനപക്ഷം നേതാവ് പി സി ജോർജ്ജ് വരെ പ്രതിപ്പട്ടികയിൽ വരുന്ന പീഡന പരമ്പരക്കേസിൽ ആരോപണം ഉന്നയിക്കുന്ന യുവതി സിപിഎമ്മിന് അനുസരിച്ച് പ്രവർത്തിക്കുകയാണോ എന്ന ചോദ്യം സോഷ്യൽ മീഡിയ മാത്രമല്ല രാഷ്ട്രീയ കേന്ദ്രങ്ങളും ഉയർത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഎൈസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻ മന്ത്രി എ പി അനിൽ കുമാർ എം പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി എന്നിവരാണ് സോളാർ പീഡനക്കേസിലെ പ്രതികൾ.
നിലവിൽ, ഇവർക്കെതിരായ കേസ് അന്വേഷിക്കുന്നത് സിബിഐയാണ്. സോളാർ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ആര്യാടൻ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനിൽ കുമാർ പലതവണ ചൂഷണം ചെയ്തു. മുൻമന്ത്രി അടൂർപ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈഡൻ എംഎൽഎയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാൽ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം താൻ ആശുപത്രിയിലായി, ജോസ് കെ മാണി എം പി ദില്ലിയിൽ വച്ച് വദനസുരതം നടത്തി തുടങ്ങിയവയാണ് പരാതികൾ.
അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു. എന്നാൽ, ഇപ്പോഴാണ് പി സി ജോർജ്ജും തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. എന്നാൽ, പി സി ജോർജ്ജ് പീഡിപ്പിച്ചു എന്ന് യുവതി ആരോപിക്കുന്നത് യുഡിഎഫ് ഭരണകാലത്തല്ല. ഫെബ്രുവരി 10ന് തൈക്കാട് വച്ചാണ് പി.സി.ജോർജിൽ നിന്ന് ദുരനുഭവം ഉണ്ടാകുന്നതെന്ന് പരാതിക്കാരി പറയുന്നു. പരാതിയിൽ ഉറച്ചു നിൽക്കുന്നു. പരാതി നൽകുന്നതിന് മാനസികമായി തയ്യാറെടുപ്പ് ആവശ്യമായിരുന്നു. അതിനാൽ ആണ് ഇന്ന് പരാതി നൽകിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, അതിജീവിത എന്ന് പറയുന്ന ഈ സ്ത്രീ സമൂഹത്തിനു തന്നെ അപമാനമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്. പാവപ്പെട്ട നിസ്സഹായരായ യുവതികളുടെ പരാതികളിൽ നടപടികൾ ഇല്ലാത്തപ്പോൾ ആണ് ഇത്തരം പരാതികളുമായി ഈ സ്ത്രീ എത്തുന്നതും, പോലീസ് വളരെപ്പെട്ടെന്ന് നടപടിയുമായി എത്തുന്നതുമെന്ന് ഇവർ ആരോപിക്കുന്നു. സ്ത്രീകൾക്ക് കിട്ടേണ്ട നീതി ഇവർ മൂലം നഷ്ടപ്പെടുമെന്നും പലരും ആരോപിക്കുന്നു. ഇവരുടെ ഉദ്ദേശ്യ ശുദ്ധിയിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. സ്ത്രീത്വം എന്നത് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കേണ്ട ഒന്നല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പി.സി ജോർജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി രംഗത്തെത്തിയിരിക്കുകയാണ്. ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് അവർ അവകാശപ്പെട്ടു. സ്വർണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകുമ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതൽ പി.സി ജോർജുമായി ബന്ധമുണ്ടെന്നും ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രിയുടെ ക്യാമ്പിന്റെ ആളല്ല താനെന്നും, പരാതിക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
Post Your Comments