Saudi ArabiaNewsInternationalGulf

പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

മക്ക: ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: പോലീസ് കേസെടുത്തു

തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് തടവും പിഴയും വർദ്ധിക്കും. നിയമലംഘകൻ വിദേശിയാണെങ്കിൽ ശിക്ഷയ്ക്കു ശേഷം ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘനത്തിനു ഉപയോഗിച്ച വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: പ്രവാചക നിന്ദ: നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് വധഭീഷണിയെന്ന് നടി നിഹാരിക തിവാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button