Latest NewsNewsInternational

മെക്സിക്കോയിൽ ചീങ്കണ്ണിയെ വിവാഹം കഴിച്ച് മേയർ: വീഡിയോ വൈറൽ

മെക്സിക്കോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കോ മേയർ. സാൻ പെദ്രോ മേയറായ വിക്ടർ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഇവരുടെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിവാഹം നടത്തുന്നത്. വിവാഹ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

വാദ്യഘോഷങ്ങളോടെ, പരമ്പരാഗതമായ വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ച് അണിയിച്ചൊരുക്കിയാണ് വധുവിനെ ചടങ്ങിനെത്തിച്ചത്. മേയർ വധുവിനെ ചുംബിച്ചതോടുകൂടി ചടങ്ങ് പൂർത്തീകരിക്കുകയും ചെയ്തു. ചുംബിക്കുമ്പോൾ ചീങ്കണ്ണി ആക്രമിക്കാതിരിക്കാൻ വായ് കൂട്ടി കെട്ടിയിരുന്നു.

പ്രകൃതി കനിയാനായിട്ടുള്ള പ്രാർത്ഥന ആയിട്ടാണ് ഇത്തരത്തിൽ ഒരു ആചാരം ഈ സമുദായം നടത്തുന്നത്. ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധിയായിട്ടാണ് ഇവർ കാണുന്നത്. അതുകൊണ്ടു തന്നെ, മനുഷ്യനും ചീങ്കണ്ണിയും വിവാഹം ചെയ്യുമ്പോൾ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണവരുടെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button