KeralaLatest NewsNews

തൊഴിൽ കോഡുകൾ നടപ്പാക്കാൻ തയ്യാറെടുപ്പുമായി സംസ്ഥാന സർക്കാർ

 

തിരുവനന്തപുരം: തൊഴിൽ കോഡുകൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക്‌ സംസ്ഥാനത്തും തൊഴിൽ കോഡുകൾ നടപ്പാക്കാൻ വിജ്ഞാപനമിറക്കുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി.

തൊഴിലുകളെല്ലാം നൈപുണ്യം അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടുന്നതോടെ കുറഞ്ഞ വേതനം തുടരുന്നതിൽ സംസ്ഥാന സർക്കാരിന്‌ നയപരമായ തീരുമാനമെടുക്കേണ്ടിവരും. കരടുവിജ്ഞാപനത്തിൽ തൊഴിലാളികളും തൊഴിലുടമകളുമൊക്കെ നിര്‍ദ്ദേശിച്ച വ്യവസ്ഥകൾ ക്രോഡീകരിച്ചുവരികയാണ്.

അതിനൈപുണ്യം, നൈപുണ്യം, അർധനൈപുണ്യം, നൈപുണ്യമില്ലായ്മ എന്നിങ്ങനെ നാലാക്കിത്തിരിച്ച് സംഘടിതമേഖലയിലെ തൊഴിൽക്രമീകരണം നടത്തണമെന്നാണ് തൊഴിൽ കോഡിലെ വ്യവസ്ഥ. അതനുസരിച്ച്, നിലവിലെ 87 തൊഴിൽമേഖലകൾ പുനഃക്രമീകരിക്കേണ്ടിവരും.

നിക്ഷേപസൗഹൃദാന്തരീക്ഷവും തൊഴിൽവളർച്ചയും സാധ്യമാക്കുകയെന്നതാണ് കാഴ്ചപ്പാടെന്ന് തൊഴിൽവകുപ്പ് വ്യക്തമാക്കി. തൊഴിൽസംരംഭങ്ങൾ പരമാവധി നിലനിർത്തി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കും. തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ശില്പശാലയിൽ സർക്കാർ നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഇനി വിവിധ മേഖലകളിലുള്ളവരുമായി ഒരിക്കൽക്കൂടി വിശദമായ ചർച്ച നടത്തും. അതിന്റെകൂടി അടിസ്ഥാനത്തിലാവും അന്തിമവിജ്ഞാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button