Latest NewsNewsLife Style

വെെകുന്നേരം ചൂട് ഇഞ്ചി ചായ കുടിച്ചാലോ?

ചായ പ്രേമികളാണോ നിങ്ങൾ? ഇനി മുതൽ ദിവസവും ഒരു ഇഞ്ചി ചായ അഥവാ ജിഞ്ചർ ടീ ശീലമാക്കാവുന്നമാണ്.

വെറുതെ കുടിക്കാൻ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ് ഇഞ്ചി ചായ. ജലദോഷമോ ദഹനപ്രശ്നമോ എന്തുമാകട്ടെ എല്ലാത്തിനുമുള്ള പരിഹാരമാണ് ഈ ഇഞ്ചിച്ചായ.

ദഹനം എളുപ്പമാക്കാൻ മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഫലപ്രദമാണ്. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദ്ധ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചർ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ഇഞ്ചി ചായ ദിവസവും ഇതു കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും ഭാവിയിൽ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. zingiber എന്ന ഇഞ്ചിയിലെ ഒരു വസ്തുവാണ് ബാക്ടീരിയ ബാധയിൽ നിന്നും വയറിനെ സംരക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button