Latest NewsKeralaNews

‘സ്ത്രീകളിലൂടെയായിരിക്കും നിങ്ങളുടെ അന്ത്യം’: കോൺഗ്രസിനോട് മന്ത്രി സജി ചെറിയാൻ

സ്വപ്‌ന എന്ന സ്ത്രീ രാവിലെ ഉച്ചയ്ക്കും വൈകീട്ടും ഇരുന്ന് പത്രസമ്മേളനം നടത്തുകയാണ്.

ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്നയെ കോൺഗ്രസ് വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി ആലപ്പുഴയിൽ നടന്ന എൽ.ഡി.എഫ് ബഹുജന റാലിയിലിക്കിടയിൽ പരാമർശിച്ചു

‘യു.ഡി.എഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകൾ പോലെയൊരു കഥയാണ് ഇപ്പോൾ ഒരു സ്ത്രീ പറയുന്നത്. പിണറായി വിജയനെ പോലൊരു വലിയ മനുഷ്യൻ സി.പി.ഐ.എമ്മിന്റെ സെക്രട്ടറിയായിരുന്നതുകൊണ്ടാണ് എന്റെ കൈയിൽ കിട്ടിയ സരിതയുടെ പല കാര്യങ്ങളും പുറത്ത് പോകാതിരുന്നത്. നിങ്ങളോട് അത് ഞാൻ ഇവിടെ വിശദീകരിച്ചാൽ ടീച്ചർ ഇവിടെ നിന്ന് ഇറങ്ങി ഓടേണ്ടി വരും’- മന്ത്രി വ്യക്തമാക്കി.

Read Also: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചു: വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്

‘സ്വപ്നയെ കോൺഗ്രസ് വിലയ്‌ക്കെടുത്തിരിക്കുകയാണ്. സ്വപ്‌ന എന്ന സ്ത്രീ രാവിലെ ഉച്ചയ്ക്കും വൈകീട്ടും ഇരുന്ന് പത്രസമ്മേളനം നടത്തുകയാണ്. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ സതീശന്റെ പത്രസമ്മേശനം, അല്ലെങ്കിൽ സുധാകരന്റെ. എന്നിച്ച് നിയമസഭയിൽ നാലടി, പുറത്ത് നിന്ന് നാലടി. ഈ സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ?’- സജി ചെറിയാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button