വാട്സ്ആപ്പ് വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ അവതാറിലേക്ക് മാറാനുള്ള ഫീച്ചർ ഉടൻ എത്തും. ബിറ്റ്മോജി അഥവാ മെമോജിക്ക് പകരമായാണ് വാട്സ്ആപ്പ് സ്വന്തമായി അവതാർ ഓപ്ഷനുകൾ നിർമ്മിക്കുന്നത്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും.
റിപ്പോർട്ടുകൾ പ്രകാരം, അവതാർ നിർമ്മിച്ചു കഴിഞ്ഞാൽ വാട്സ്ആപ്പ് ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഷെയർ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സ്റ്റിക്കറുകളായും അവതാറിനെ മാറ്റാൻ കഴിയും. നിലവിൽ, ബീറ്റ ടെസ്റ്ററുകൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടില്ല.
ഐഫോൺ, ഐപാഡ് ഉപകരണങ്ങളിലെ മെമോജിക്ക് സമാനമാണ് അവതാർ ഫീച്ചർ. ഈ ഫീച്ചറിന് പുറമേ, ഉപയോക്താക്കൾക്ക് നിശബ്ദമായി ഗ്രൂപ്പിൽ നിന്ന് പുറത്ത് കടക്കാനുള്ള സംവിധാനവും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്.
Post Your Comments