പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട് പുറത്തുവിട്ട് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. മെയ് 1 മുതൽ 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മെയ് മാസം ഏകദേശം 19 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണമായാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. വാട്സ്ആപ്പിലെ ‘റിപ്പോർട്ട്’ ഫീച്ചറിലൂടെയാണ് നെഗറ്റീവ് ഫീഡ്ബാക്കുകൾ തിരിച്ചറിയുന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് മാസം ഇന്ത്യയിൽ നിന്ന് 528 പരാതികൾ ലഭിക്കുകയും ഇതിൽ 24 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വാട്സ്ആപ്പ് ഇന്ത്യൻ അക്കൗണ്ടുകളെ തിരിച്ചറിയുന്നത് +91 ഫോൺ നമ്പർ വഴിയാണ്.
ഏപ്രിൽ മാസത്തിൽ 16.66 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. മാർച്ച്, ഫെബ്രുവരി, ജനുവരി മാസങ്ങളിൽ യഥാക്രമം 18 ലക്ഷം, 14.26 ലക്ഷം, 18.58 ലക്ഷം അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി.
Post Your Comments