തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരദേശ മേഖലയില്‍ കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Read Also: റൺവേ നവീകരണം വിജയകരം: ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ ആരംഭിച്ചു
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാന്‍ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക.
Post Your Comments