Latest NewsIndiaNews

നൂപുർ ശർമയ്ക്കെതിരായ സുപ്രീം കോടതി ജഡ്ജിമാരുടെ നിരീക്ഷണങ്ങളെ പിന്തുണച്ച് താലിബാൻ: നൂപുർ ശർമയെ തൂക്കിലേറ്റണമെന്ന് ആവശ്യം

ഡൽഹി: തനിക്കെതിരായ എഫ്‌.ഐ.ആറുകളെല്ലാം ഡൽഹിയിലേക്ക് മാറ്റണമെന്ന ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയുടെ ഹർജി തള്ളിക്കൊണ്ട് രൂക്ഷവിമർശനം ഉന്നയിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവർക്ക് പിന്തുണയുമായി താലിബാൻ.

മതനിന്ദാപരമായ പരാമർശങ്ങളുടെ പേരിൽ കനയ്യ ലാലിന്റെ തലവെട്ടിയതുൾപ്പെടെ രാജ്യത്തുടനീളം മതമൗലികവാദികൾ നടത്തിയ അക്രമങ്ങൾക്ക്, നൂപുർ ശർമയെ കുറ്റപ്പെടുത്തിയാണ് സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. നൂപുർ ശർമ്മയുടെ പ്രസ്താവനയാണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിച്ചതെന്നും തന്റെ പ്രവൃത്തികൾക്ക് അവൾ രാജ്യത്തോട് മാപ്പ് പറയണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

വിധി ആഘോഷമാക്കിയ രാജ്യത്തെ മതമൗലികവാദികൾ നൂപുർ ശർമ്മയ്ക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, സുപ്രീം കോടതി ജഡ്ജിമാരുടെ അഭിപ്രായത്തെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിലെ താലിബാനും അവർക്കൊപ്പം ചേർന്നിരിക്കുകയാണ്. ജസ്റ്റിസ് കാന്തിന്റെ പരാമർശം ഉദ്ധരിച്ചാണ്, സബിയുള്ള മുജാഹിദ് നൂപുർ ശർമയ്‌ക്കെതിരെ രംഗത്ത് വന്നത്.

19 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിച്ചു, പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട് പുറത്തുവിട്ട് വാട്സ്ആപ്പ്

നൂപുർ ശർമയുടെ രാജ്യം മുഴുവൻ കത്തിച്ചെന്ന് ഇന്ത്യൻ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും ഇസ്ലാമിന്റെ പ്രവാചകനെക്കുറിച്ചുള്ള തന്റെ പരാമർശത്തിന് അവൾ മാപ്പ് പറയണമെന്നും ഉറുദുവിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു. നൂപുർ ശർമ്മയ്ക്ക് മാപ്പ് നൽകരുതെന്നും അവരെ തൂക്കിലേറ്റണമെന്നും താലിബാൻ വക്താവ് ആവശ്യപ്പെട്ടു. ‘അറസ്റ്റ് നൂപുർ ശർമ്മ’ എന്നെഴുതിയ നൂപുർ ശർമ്മയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററും സബിയുള്ള മുജാഹിദ് ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button