KeralaLatest NewsNewsIndia

പി.സി ജോർജിനോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ഇടത് നേതാക്കൾ

തിരുവനന്തപുരം: ലൈംഗീകാതിക്രമ പരാതി നൽകിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജിന് മാധ്യമപ്രവർത്തക നൽകിയ മറുപടി വൈറലാകുന്നു. കൈരളി ടി.വി റിപ്പോർട്ടർ ഷീജയോടായിരുന്നു പി.സി ജോർജ് അപമര്യാദയായി പെരുമാറിയത്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ‘എന്നാല്‍ നിങ്ങളുടെ പേര് പറയാം’ എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. ഇതിന് മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഷീജ മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ഷീജയെ പിന്തുണച്ച് ഇടത് നേതാക്കൾ രംഗത്ത്.

ഷീജയ്ക്കെതിരെ പി.സി നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്ന് മുൻ മന്ത്രി കെ.കെ ശൈലജ ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ പൊതു സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി.സി ജോർജ്ജിൻ്റെ പ്രതികരണം തൊഴിൽ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമവുമാണ്. ഇത്തരം പ്രതികരണങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്നും ഇവറ് പറഞ്ഞു.

‘ലൈംഗീകാതിക്രമ പരാതി നൽകിയ വനിതയുടെ പേര് പരസ്യപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത വനിതാ മാധ്യമപ്രവർത്തകയെ അപമാനിക്കാനാണ് പി.സി ജോർജ് ശ്രമിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയല്ലെന്നും ഇതിൽ പി.സി ജോർജ് മാപ്പ് പറയണമെന്നുമാണ് മാധ്യമപ്രവർത്തക ആവശ്യപ്പെട്ടത്. എന്നാൽ സ്വന്തം തെറ്റ് മനസിലാക്കാനോ അതിൽ ഖേദം പ്രകടിപ്പിക്കാനോ ശ്രമിക്കുന്നതിന് പകരം വീണ്ടും ആ തെറ്റിനെ ന്യായീകരിക്കുകയും തെറ്റ് ചൂണ്ടിക്കാണിച്ച കൈരളി ചാനലിലെ മാധ്യമപ്രവർത്തക ഷീജയെ അധിക്ഷേപിക്കുകയുമാണ് പി.സി ജോർജ്. ഇത് അധുനിക സമൂഹത്തിന് ചേരുന്നതല്ല’, പി രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button