Latest NewsNewsMobile PhoneTechnology

‘മൊബൈല്‍ താഴെവെച്ച് ജീവിക്കാന്‍ നോക്ക്’: യുവാക്കൾക്ക് ഉപദേശവുമായി മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍

‘ആളുകൾ ഇപ്പോൾ അവരുടെ മൊബൈല്‍ ഫോണുകളിൽ ഇത്രയധികം സമയം പാഴാക്കുന്നുവെന്നതിൽ ഞാൻ സ്തംഭിച്ചുപോയി, ‘മൊബൈല്‍ താഴെവെച്ച് ജീവിക്കാന്‍ നോക്ക്’. പറയുന്നത് പറയുന്നത് മറ്റാരുമല്ല ലോകത്തിലെ ആദ്യത്തെ സെൽ ഫോണിന്റെ ഉപജ്ഞാതാവാണ്. 92 കാരനായ മാർട്ടിൻ കൂപ്പർ ബി.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’ മാർട്ടിൻ കൂപ്പർ വ്യക്തമാക്കി. തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെട്രോ സിറ്റി എന്നതിലുപരി ചെന്നൈയില്‍ കണ്ട് ആസ്വദിക്കാന്‍ നിരവധി സ്ഥലങ്ങള്‍

നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. 1973 ലാണ് മാര്‍ട്ടിന്‍ കൂപ്പര്‍ മോട്ടോറോള ഡൈന ടിഎസി 8000എക്‌സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. ആദ്യമായി നിര്‍മ്മിച്ച ഫോണില്‍, ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാന്‍ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1950 ല്‍ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ മാര്‍ട്ടിന്‍ കൂപ്പര്‍ കൊറിയന്‍ യുദ്ധകാലത്ത് യു.എസ് നാവിക സേനയുടെ ഭാഗമായി. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോര്‍പ്പറേഷനിലും പിന്നീട് 1954 മിതല്‍ മോട്ടോറോളയിലും പ്രവര്‍ത്തിച്ചു. മോട്ടോറോളയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്, കയ്യില്‍ കൊണ്ടുനടക്കാവുന്ന പോലീസ് റേഡിയോ സംവിധാനം ഉള്‍പ്പടെയുള്ള വിവിധ ഉപകരണങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button