ഡൽഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് സമിതിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരവും കൃത്യതയില്ലാത്തതുമാണെന്ന് ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് റിപ്പോര്‍ട്ടു ഉണ്ടാക്കിയവര്‍ക്ക് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, യു.എസ് സമിതിയുടെ റിപ്പോര്‍ട്ട് തള്ളുകയും ചെയ്തു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് സമിതിയുടെ റിപ്പോര്‍ട്ടിനെ അപലപിച്ച ഇന്ത്യ, റിപ്പോർട്ട് പക്ഷപാതപരവും കൃത്യമല്ലാത്തതുമാണെന്ന് വിശേഷിപ്പിച്ചു.
യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പുറത്തിറക്കിയ റിപ്പോര്‍ട്ട് ജൂണിലാണ് പുറത്തു വന്നത്. മതസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നിവയെയും മറ്റ് 11 രാജ്യങ്ങളെയും പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി പ്രഖ്യാപിക്കാന്‍ റിപ്പോർട്ട്, യു.എസ് ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തിരുന്നു.
കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
‘ഇന്ത്യയെക്കുറിച്ച് പക്ഷപാതപരവും കൃത്യമല്ലാത്തതുമായ അഭിപ്രായങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ അഭിപ്രായങ്ങള്‍ ഇന്ത്യയെക്കുറിച്ചും അതിന്റെ ഭരണഘടനാ ചട്ടക്കൂടുകളെക്കുറിച്ചും അതിന്റെ ബഹുസ്വരതയെക്കുറിച്ചും ജനാധിപത്യ ധാര്‍മ്മികതയെക്കുറിച്ചും ഉള്ള കടുത്ത അവബോധമില്ലായ്മയാണ് പ്രതിഫലിപ്പിക്കുന്നത്,’ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഖേദകരമെന്നു പറയട്ടെ, യുഎസ്സിഐആര്‍എഫ് ആരുടേയോ പ്രചോദനത്തിലുള്ള അജണ്ടയുടെ അടിസ്ഥാനത്തില്‍ അതിന്റെ പ്രസ്താവനകളിലും റിപ്പോര്‍ട്ടുകളിലും വസ്തുതകളെ വീണ്ടും വീണ്ടും തെറ്റായി പ്രതിനിധീകരിക്കുകയാണ്. ഇത്തരം പ്രവണതകൾ തുടരുന്നത് ഖേദകരമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ വിശ്വാസ്യതയെയും വസ്തുനിഷ്ഠതയെയും കുറിച്ചുള്ള ആശങ്കകള്‍ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ. യു.എസ് പാനലിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് ,’ ഇന്ത്യ വ്യക്തമാക്കി.
Post Your Comments