ഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ 3 വയസ്സുകാരനെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്. പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയായ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 7.15ഓടെയാണ് വഴിയറിയാതെ കരയുന്ന കുട്ടിയെ ബിഎസ്എഫ് സൈനികർ കാണുന്നത്.
ഭയന്നുവിറച്ച കുട്ടിയെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അതിർത്തി കടന്നെത്തിയത് എങ്ങനെയാണെന്ന് കുട്ടിയോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി പറയാൻ കുട്ടിക്ക് സാധിച്ചില്ല. കുട്ടി വഴിതെറ്റിയതാണെന്ന് മനസ്സിലാക്കിയ സൈനികർ പാകിസ്ഥാൻ റേഞ്ചേഴ്സ് എന്ന സൈനിക വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്, രാത്രി 9. 45 ഓടെ കുട്ടിയെ പാകിസ്ഥാന് കൈമാറുകയും ചെയ്തു. മാനുഷികമൂല്യങ്ങൾ മുൻനിർത്തിയാണ് കുട്ടിയെ കൈമാറിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
Post Your Comments