തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയാണെന്ന നിലപാടിൽ നിലപാടിലുറച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. നിലപാടിൽ നിന്ന് സി.പി.എം പിന്നോട്ട് പോയിട്ടില്ലെന്ന് ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പാർട്ടി നിലപാടിനെ കേന്ദ്ര നേതൃത്വം തള്ളിയില്ലെന്നും ഇ.പി പറഞ്ഞു.
അതേസമയം, എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരാവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കാനുളള ജയരാജന്റെ ജനം ചവറ്റുകൊട്ടയിലെറിയുമെന്ന് ഷാഫി പറമ്പിൽ. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണമെന്നും ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.
Read Also: വില്ലേജ് ഓഫീസിൽ തിരിമറി നടത്തിയ ജീവനക്കാരൻ പൊലീസ് പിടിയിൽ
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണം. ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുത്. തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന് ഇരിക്കുന്ന CCTV യുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ,AKG സെന്ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത,പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത,പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണം. ഇത് കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വെക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയും.
Post Your Comments