Latest NewsUAENewsInternationalGulf

പെരുന്നാൾ: സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ നാലു ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: ‘മുസ്ലിം ആയതുകൊണ്ട് മാത്രം സിദ്ദിഖ് കാപ്പനെ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്’: മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് പറയുന്നു

അവധിയ്ക്ക് ശേഷം സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ ജൂലൈ 12 ചൊവ്വാഴ്ച മുതൽ പുന:രാരംഭിക്കും. ജൂലൈ 9 നാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായേതോടെയാണ് ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാളെന്ന് ഉറപ്പായത്. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് യുഎഇയും ഒമാനും അവധി പ്രഖ്യാപിച്ചിരുന്നു. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്. അഞ്ചു ദിവസം തുടർച്ചയായി അവധി ലഭിക്കും.

അവധിയ്ക്ക് ശേഷം ജൂലൈ 13 ബുധനാഴ്ച ഓഫീസുകളുടെയും മറ്റും പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button