ഡൽഹി: പ്രവാചകനിന്ദ നടത്തിയ സംഭവത്തിൽ ബിജെപി ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമക്കെതിരെ രൂക്ഷവിമർശനവുമായി പരമോന്നത കോടതി. രാജ്യം മുഴുവൻ സംഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരേയൊരു കാരണക്കാരി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
‘പ്രവാചകനെതിരെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയോ, അല്ലെങ്കിൽ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയോ ആവണം. അവർ മാപ്പു പറഞ്ഞെങ്കിലും, അത് വളരെ വൈകിയാണ്. ടിവിയിൽ പ്രത്യക്ഷപ്പെട്ട് രാജ്യത്തോട് മുഴുവൻ ആയിരുന്നു മാപ്പ് പറയേണ്ടിയിരുന്നത്. എന്തായാലും, ഇന്ന് രാജ്യത്ത് സംഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങളുടെ ഒരേയൊരു കാരണക്കാരി അവർ തന്നെയാണ്!’ സുപ്രീം കോടതി ബഞ്ച് പറഞ്ഞു.
ജനാധിപത്യ രാഷ്ട്രത്തിൽ പുല്ലിന് വളരാനും കഴുതയ്ക്ക് പുല്ലു തിന്നാനും അവകാശമുണ്ട്. എന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും, ആത്മനിയന്ത്രണം വേണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Post Your Comments