ലക്നൗ: പ്രവാചക നിന്ദയുടെ പേരില്‍ കാണ്‍പൂരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ഹാജി മൊഹ്ദ് വാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കാണ്‍പൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് മൊഹ്ദ് വാസിയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കേസിലെ മുഖ്യപ്രതി ഹയാത് സഫര്‍ ഹാഷ്മിയ്ക്ക് കലാപം നടത്താന്‍ ഫണ്ട് സമാഹരിച്ച് നല്‍കിയത് മൊഹ്ദ് ആണ്.
മൊഹ്ദിനെതിരെ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ മൂന്ന് കേസുകളിലും മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
Post Your Comments