തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിര്‍വ്വഹിക്കും.
വൈകുന്നേരം നാലിനു സെൻട്രൽ സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടനം. മന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.
അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും ആറ് ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പങ്കാളികൾക്കുമാണ് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ 30 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
Post Your Comments