KeralaLatest NewsUAE

മർദ്ദനമേറ്റ വീഡിയോ അയച്ചു: പിന്നാലെ മലപ്പുറം സ്വദേശിനി അബുദാബിയിൽ മരിച്ച നിലയിൽ

മലപ്പുറം: അബുദാബിയിൽ മലപ്പുറം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വ​ദേശി അഫീലയാണ് മരിച്ചത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പമായിരുന്നു അഫീല അബുദാബിയിൽ ഉണ്ടായിരുന്നത്.

എന്നാൽ, യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനമേറ്റതായാണ് ഇവർ പറയുന്നത്. മരണത്തിന് രണ്ട് ദിവസം മുമ്പ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചതി​ന്റെ വീഡിയോ ദൃശ്യങ്ങൾ അഫീല നാട്ടിലേക്ക് അയച്ചു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയുടെ മരണവാർത്ത നാട്ടിലെത്തിയത്.

അഫീലയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും. ഭർത്താവി​ന്റെ പീഡനമാണ് മരണകാരണമെന്ന് അഫീലയുടെ സഹോദരിയും പിതാവും ആവർത്തിച്ച് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button