Latest NewsKeralaNews

ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ല: മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രൻ

കേന്ദ്ര സര്‍ക്കാര്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ സാധ്യമല്ലെന്നും കേന്ദ്രത്തിനെ കക്ഷിചേര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഷമായി തുമ്പും തെളിവുമില്ലാത്ത കേസാണെന്നും ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ലെന്നും കാനം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡിയെന്നും സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആശ്രയിക്കണമെന്നും ഇ.ഡി എറണാകുളം ജില്ലാ കോടതിയില്‍ വ്യക്തമാക്കി.

Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

എന്നാൽ, കേന്ദ്ര സര്‍ക്കാര്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ സാധ്യമല്ലെന്നും കേന്ദ്രത്തിനെ കക്ഷിചേര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button