ആലുവ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും വീണ്ടും അറസ്റ്റിൽ. ആലുവ കുന്നത്തേരി സ്വദേശിനി അദീന (34), തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻബാബു (35) എന്നിവരാണ് റിമാൻഡിൽ ആയത്. അദീനയ്ക്ക് മൂന്നു മക്കളും വർക്ക്‌ഷോപ്പ് തൊഴിലാളിയായ എബിന് രണ്ട് കുട്ടികളുമാണുള്ളത്. കഴിഞ്ഞ 20നാണ് അദീനയെ കാണ്മാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടത്.
അന്വേഷണത്തിൽ എബിൻ ബാബുവിനൊപ്പം പോയതായി കണ്ടെത്തി. മൂന്നാംവട്ടമാണ് ഇരുവരും കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നതെന്നും വ്യക്തമായി. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, ജോയ് മാത്യു, എസ്.സി.പി.ഒ ഷൈജ ജോർജ് തുടങ്ങിയവരുണ്ടായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.
Post Your Comments