Latest NewsNewsLife StyleFood & CookeryHealth & Fitness

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാൻ ഈന്തപ്പഴം

അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന്‍ കാലത്ത് ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും ഇതുകൊണ്ടുതന്നെ. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. വിളര്‍ച്ച, അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ തടയും. ഈന്തപ്പഴം സിറപ്പും ആരോഗ്യത്തിന് ഉത്തമമാണ്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു മരുന്നാണ് ഈന്തപ്പഴം. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ളവയാണ് ഈ ഗുണം നല്‍കുന്നത്.

റംസാന്‍ നോമ്പു കാലത്ത് പോഷകങ്ങളുടെ അഭാവം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതു തടയാന്‍ ഈന്തപ്പഴം സഹായിക്കും. ഓര്‍മക്കുറവ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റും. സ്വാഭാവിക മധുരമടങ്ങിയ ഒന്നാണ് ഈന്തപ്പഴം.

Read Also : വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം: സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍ സംഘം രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

ഷുഗര്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത്തരം നോമ്പുകള്‍ പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകളും ഇതുവഴി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ഇതിനുള്ള സ്വാഭാവിക പ്രതിവിധിയാണ് സ്വാഭാവിക മധുരവും ഊര്‍ജവും അടങ്ങിയ ഈ ഭക്ഷ്യവസ്തു. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button