Latest NewsKeralaNews

പിണറായി വിജയന്റെ മകളായത് കൊണ്ടു മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ് വീണ:പൊങ്കാലയ്ക്ക് ഇനിയും സമയമുണ്ടെന്ന് അഞ്ജു പാർവതി

സമയം കിട്ടിയാൽ കേരള രാഷ്ട്രീയത്തിൽ സഖാക്കന്മാർ നടത്തിയ നീണ്ട വേട്ടയാടൽ മഹാമഹങ്ങൾ ഒന്നു പരതുക.

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിനെതിരെ വിമർശനവുമായി സാമൂഹിക നിരീക്ഷക അഞ്ജു പാർവതി. വീണ എന്ന സംരംഭക പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണെന്ന ആര്യ രാജേന്ദ്രന്റെ പരാമർശത്തെയാണ് അഞ്ജു പാർവതിയെ ചൊടിപ്പിച്ചത്. സൈബർ സഖാക്കന്മാർ തൊട്ട് തല മൂത്ത അന്തങ്ങൾ വരെ നടത്തിയിട്ടുള്ള യഥാർത്ഥ വേട്ടയാടലുകളുടെയും നായാട്ടിൻ്റെയും ലിസ്റ്റ് തരട്ടേ ആര്യേ? എന്ന ചോദ്യമാണ് അഞ്ജു പാർവതി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പിണറായി വിജയൻ്റെ മകളായി പോയത് കൊണ്ടു മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ് വീണ എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ! എന്ത് വേട്ട? ആര് വേട്ടയാടി? സൈബർ സഖാക്കന്മാർ തൊട്ട് തല മൂത്ത അന്തങ്ങൾ വരെ നടത്തിയിട്ടുള്ള യഥാർത്ഥ വേട്ടയാടലുകളുടെയും നായാട്ടിൻ്റെയും ലിസ്റ്റ് തരട്ടേ ആര്യേ? സിന്ധു ജോയ് – കൂട് വിട്ട് കൂട് മാറിയതിന് തല മൂത്ത സഖാവ് വിളിച്ച വേട്ടയാടൽ വിളയാടൽ എന്തായിരുന്നുവെന്ന് ഒന്ന് പരതി നോക്കൂ!

അച്ചു ഉമ്മൻ – ഉമ്മൻ ചാണ്ടിയുടെ മകളായത് കൊണ്ട് മാത്രം നിയമസഭയ്ക്കുള്ളിൽ വരെ ഈ പേര് വേട്ടയാടപ്പെട്ടു! ടി.പിയുടെ വിധവ രമ – ഇവരോളം വേട്ടയാടപ്പെട്ട മറ്റൊരു സ്ത്രീ കേരള രാഷ്ട്രീയത്തിൽ ഇല്ല!
പി.ടിയുടെ വിധവ ഉമ- തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായത് മുതൽ പേഴ്സണൽ സ്പേസിൽ വരെ വേട്ടയാടൽ അനുഭവിച്ച സ്ത്രീ ! തീരുന്നില്ല ലിസ്റ്റ്. പെമ്പിളൈ ഒരുമൈ ഗോമതി മുതൽ കണ്ണൂരിലെ ചിത്രലേഖ വരെയുണ്ട് നായാട്ടിനിരയായവർ. കൊച്ചേ, സഖാക്കൾ നടത്തുന്ന മാതിരി വേട്ടയാടൽ എതിർചേരിയിലുള്ള രാഷ്ട്രീയക്കാർ നടത്തിയിരുന്നുവെങ്കിൽ, അത്രമേൽ തരം താഴാൻ എതിർചേരിക്ക് കഴിയുമായിരുന്നെങ്കിൽ
ഡോൺ സഖാവിൻ്റെ തോട്രാ പാക്കലാ പോസ്റ്റുകളെ ആ രീതിയിൽ സമീപിക്കുമായിരുന്നു അവർ.

Read Also: ഇന്ത്യ ഹിന്ദുക്കളുടെത് മാത്രമല്ല : ഇന്ത്യൻ ജനത ഐക്യം നിലനിർത്താൻ പ്രവർത്തിക്കണമെന്ന് അമർത്യ സെൻ

മേൽ പറഞ്ഞ ലിസ്റ്റിലുള്ള സ്ത്രീകൾ വേട്ടയാടപ്പെട്ടതിൻ്റെ, നേരിട്ട ആരോപണങ്ങളുടെ ആയിരത്തിലൊരംശം പോലും വീണ നേരിട്ടിട്ടില്ല. സമയം കിട്ടിയാൽ കേരള രാഷ്ട്രീയത്തിൽ സഖാക്കന്മാർ നടത്തിയ നീണ്ട വേട്ടയാടൽ മഹാമഹങ്ങൾ ഒന്നു പരതുക. വേട്ടയാടപ്പെട്ട, ഇന്നും വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ ലിസ്റ്റുകൾ തിരയൂ! ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനിയും സമയമുണ്ട് കുട്ടീ!

shortlink

Related Articles

Post Your Comments

Related Articles


Back to top button