മുണ്ടക്കയം: മണിമലയാറ്റിൽ മുങ്ങിമരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോട്ടയം, പട്ടിത്താനം വട്ടമുകളേൽ സണ്ണി മാത്യു (56)വാണ് മരിച്ചത്.
മൃതദേഹം ചാച്ചികവല ചെക്ക്ഡാമിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മുണ്ടക്കയം ഉപ്പുനീറ്റുകയത്തിന്റെ മറുകരയിൽ രാത്രി ഏഴോടെ കുളിച്ചു കൊണ്ടിരുന്നവരാണ് ഒരാൾ ഒഴുകിപ്പോകുന്നതായി കണ്ടത്. തുടർന്ന്, പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രാത്രി 9.30-ന് മൃതദേഹം കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല.
Read Also : താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്: ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
പൂഞ്ഞാർ പനച്ചിപ്പാറയിലെ സ്വകാര്യ തടിമില്ലിലെ ജീവനക്കാരനാണ് സണ്ണി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ലിസി. മക്കൾ: സോജി, മരിയ (ഡൽഹി).
Post Your Comments