ബര്‍മിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്‌ഹാം ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് നിർണായകം മുന്‍ നായകന്‍ വിരാട് കോഹ്ലിയും പേസർ ജസ്പ്രീത് ബുമ്രയുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നർ ഗ്രെയിം സ്വാന്‍. ജോ റൂട്ട് ഇപ്പോള്‍ കളിക്കുന്ന സമാന സ്വാതന്ത്ര്യത്തോടെയാണ് കോഹ്ലി കളിക്കുന്നതെന്നും നമുക്കൊരു ബാറ്റിംഗ് വിരുന്ന് ബര്‍മിംഗ്‌ഹാമിൽ കാണാമെന്നും സ്വാന്‍ പറഞ്ഞു.
‘വമ്പന്‍മാരായ കോഹ്ലിക്കും ബുമ്രയുക്കുമെതിരെ കളിക്കുക എളുപ്പമല്ല. ജോ റൂട്ട് ഇപ്പോള്‍ കളിക്കുന്ന സമാന സ്വാതന്ത്ര്യത്തോടെയാണ് കോഹ്ലി കളിക്കുന്നതെങ്കില്‍ നമുക്കൊരു ബാറ്റിംഗ് വിരുന്ന് കാണാം. ബുമ്ര ലൈനും ലെങ്തും കണ്ടെത്തിയാല്‍ നേരിടാന്‍ ഇംഗ്ലണ്ട് പ്രയാസപ്പെടും. എന്നാൽ, മത്സരത്തില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്’.
‘ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ഇന്ത്യ ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് കളിച്ചത്. തണുപ്പന്‍ മട്ടിലായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. കെഎല്‍ രാഹുലിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മത്സരം നഷ്ടമാവാന്‍ സാധ്യതയുണ്ട്. തീര്‍ച്ചയായും ഇതൊക്കെ വലിയ പോരായ്മയാണ്. ന്യൂസിലന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത ഇംഗ്ലണ്ടിന് മത്സരത്തിൽ മുന്‍തൂക്കമുണ്ട്’ സ്വാന്‍ പറഞ്ഞു.
Read Also:- സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
അതേസമയം, നാളെ ആരംഭിക്കുന്ന ബര്‍മിംഗ്‌ഹാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നുള്ള സൂചന നൽകി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍ കൊവിഡ് ബാധിതനായ രോഹിത് കളിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ദ്രാവിഡ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Post Your Comments