സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനരഹിതമായി. രാജ്യവ്യാപകമായാണ് സേവനങ്ങൾക്ക് തടസം നേരിട്ടത്. രണ്ടര മണിക്കൂറോളമാണ് സേവനങ്ങൾ നിശ്ചലമായത്.
ബാങ്കുകളുടെ ശാഖകൾ മുഖാന്തരമുള്ള ഇടപാടുകൾക്കും തടസം നേരിട്ടിട്ടുണ്ട്. കൂടാതെ, എടിഎം, യുപിഐ എന്നിവ വഴിയുള്ള പണമിടപാടുകളും മുടങ്ങി.
റിപ്പോർട്ടുകൾ പ്രകാരം, സെർവർ തകരാറിനെ തുടർന്നാണ് സേവനങ്ങൾക്ക് തടസം നേരിട്ടതെന്ന് എസ്ബിഐ വിശദീകരണം നൽകി. തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സേവനങ്ങൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കുമെന്നും എസ്ബിഐ അധികൃതർ അറിയിച്ചു.
Post Your Comments