മോസ്കോ: ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. മാധ്യമങ്ങളോട് സംസാരിക്കവേ, ബുധനാഴ്ചയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഉക്രൈനുമായി ഉള്ളതു പോലെ ഫിൻലാൻഡ്, സ്വീഡൻ എന്നീ രാഷ്ട്രങ്ങളുമായി റഷ്യയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ല. അവർക്ക് നാറ്റോയിൽ നേതൃത്വം സ്വീകരിക്കണമെങ്കിൽ ധൈര്യമായി മുന്നോട്ടു പോകട്ടെ. പക്ഷേ, ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിക്കുകയോ ട്രൂപ്പുകളെ വിന്യസിക്കുകയോ ചെയ്താൽ റഷ്യ തീർച്ചയായും പ്രതികരിക്കും.’ വ്ലാഡിമിർ പുടിൻ പറഞ്ഞു.
മുൻപ് റഷ്യയ്ക്ക് ഭീഷണികൾ നിലനിന്നിരുന്നില്ലെന്നും, എന്നാലിപ്പോൾ, നാറ്റോ മൂലം തങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കപ്പെടുന്ന മേഖലകളുടെ തിരിച്ചു പ്രതികരിക്കേണ്ടി വരികയാണെന്നും ഇരുരാഷ്ട്രങ്ങളും മനസ്സിലാക്കണമെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാവുകയാണെങ്കിൽ തങ്ങളും ഫിൻലാൻഡ്, സ്വീഡൻ എന്നീ രാഷ്ട്രങ്ങളുമായുള്ള ബന്ധം ഉലയുക തന്നെ ചെയ്യുമെന്നും പുടിൻ ചൂണ്ടിക്കാട്ടി.
Post Your Comments