സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ മികച്ച ബ്രാൻഡുകളിൽ ഒന്നായ Nokia പുതിയ ഹാൻഡ്സറ്റുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ ജി സീരീസിന് കീഴിൽ വരുന്ന പുതിയ മോഡലാണ് അവതരിപ്പിക്കുന്നത്. ധാരാളം ഫീച്ചറുകൾ Nokia J 11 Plus ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സവിശേഷതകൾ പരിശോധിക്കാം.
6.517 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. ഒറ്റ ചാർജിൽ ഏകദേശം മൂന്നു ദിവസത്തോളം ബാറ്ററി ലൈഫ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്മാർട്ട്ഫോണുകൾക്ക് 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കന്ററി സെൻസറുമുളള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിട്ടുള്ളത്.
Also Read: ടോയ്‌ലറ്റില്‍ പുതിയ പരീക്ഷണവുമായി യുവതി: അമ്പരന്ന് സോഷ്യല്‍ മീഡിയ
4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഈ സ്മാർട്ട്ഫോൺ ചാർക്കോൾ ഗ്രേ, ലേക്ക് എന്നീ നിറങ്ങളിലാണ് പുറത്തിറങ്ങുന്നത്. കൂടാതെ, സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments