കണ്ണൂര്‍: ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി ഒരാൾ പിടിയില്‍.
കണ്ണൂര്‍ സ്വദേശിയായ വികാസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
ഇയാൾ പോളണ്ടില്‍ നിന്നും പാഴ്‌സല്‍ വഴിയാണ് സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നത്.
എറണാകുളം ഇന്റര്‍നാഷണല്‍ മെയില്‍ സെന്ററില്‍ പോളണ്ടില്‍ നിന്നുവന്ന പാഴ്‌സല്‍ സംശയകരമായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 200 എല്‍.എസ്.ഡി സ്റ്റാമ്പ് കണ്ടെത്തുകയായിരുന്നു. പാഴ്‌സലിലുള്ള മേല്‍ വിലാസം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വികാസ് പിടിയിലാകുന്നത്.
168 ഗ്രാം ഹെറോയിനും 604 ഗ്രാം എം.ഡി.എം.എയും 18.75 ഗ്രാം ഹാഷിഷ് ഓയിലും 110 ഗ്രാം കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടി. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.വി അലിയാസ് പറഞ്ഞു.
Post Your Comments