കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ടുകളി സംഘം അറസ്റ്റിലായി. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ രാമതെരു പ്രതീഷിന്റെ വീട്ടിലാണ് റെയിഡ് നടത്തിയത്. പ്രതീഷ് ഉൾപ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 3,63, 050 പിടിച്ചെടുത്തു.
പരിശോധനയ്ക്കിടെ വീടിന്റെ കോണിക്കടിയിൽ കണ്ടെത്തിയ 40 ലിറ്ററോളം വാറ്റ് ഉണ്ടാക്കുന്നതിനുള്ള വാഷും പിടികൂടിയിട്ടുണ്ട്. വാഷ് സൂക്ഷിച്ചതിന് പ്രതീഷിന്റെ പേരിൽ അബ്കാരി കേസ്സും രജിസ്റ്റർ ചെയ്തു.
Read Also : തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ
പരിശോധനയ്ക്ക് എസ്ഐമാരായ എംഎൻ. അനൂപ്, കെടി രഘു, എഎസ്ഐ. അഷറഫ്, സിപിഒമാരായ സിനു രാജ്, അജയ് രാജ്, മലബാർ സ്പെഷ്യൽ പൊലീസുകാരും റെയ്ഡിൽ പങ്കെടുത്തു. ചീട്ടുകളിക്കാർക്ക് പൊലീസ് ജാമ്യം നൽകി. പ്രതീഷിനെ കൊയിലാണ്ടി ജെഎഫ്സിഎം. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments