
ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിൽ തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് എട്ട് പേർ മരിച്ചു. താടിമാരി മണ്ഡലത്തിലെ ചില്ലകൊണ്ടയ്യപ്പള്ളിയിലാണ് സംഭവം. കൃഷിപ്പണിക്കായി അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുകയായിരുന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്.
ഓട്ടോറിക്ഷ വൈദ്യുതി കമ്പിയില്‍ ഇടിക്കുകയും തുടര്‍ന്ന് ഇലക്ട്രിക് ലൈന്‍ ഓട്ടോയില്‍ പൊട്ടി വീഴുകയുമായിരുന്നു. ഓട്ടോയില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്നവരും നാട്ടുകാരും ഇവിടേക്ക് എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പത്തില്‍ ഫലവത്തായില്ല.
മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ആശ്വാസധനസഹായമായി പ്രഖ്യാപിച്ചു. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments