Latest NewsKeralaNewsIndiaTechnology

500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായേക്കാം

ന്യൂഡല്‍ഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് ആപ്പ് അതിന്റെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. ‘Toppr, WhiteHat Jr, and its core Team എന്നിവയില്‍ നിന്നുള്ള മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയും സെയില്‍സ്, മാര്‍ക്കറ്റിങ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകള്‍ എന്നിവരെയുമാണ് ബൈജൂസ് പിരിച്ചുവിട്ടത്.

വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നായി ഇനിയും നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടേക്കാമെന്നാണ് റിപ്പോർട്ട്. ജൂണ്‍ 27 നും ജൂണ്‍ 28 നും ബൈജൂസ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റെടുത്ത രണ്ട് കമ്പനികളായ Toppr, WhiteHat Jr എന്നിവിടങ്ങളില്‍ നിന്ന് 1,500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ ജൂണ്‍ 29ന് അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏകദേശം 1,000 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച് ഇമെയില്‍ അയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

500 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി വക്താവ് സ്ഥിരീകരിച്ചു. മറ്റൊരു മാധ്യമ റിപ്പോർട്ട് പ്രകാരം പിരിച്ചുവിട്ടവരുടെ എണ്ണം ഏകദേശം 2,500 ആയിരുന്നു. എന്നാൽ, ഇത് കമ്പനി നിഷേധിച്ചു. ‘ഞങ്ങളുടെ ബിസിനസ് മുൻഗണനകൾ പുനഃക്രമീകരിക്കുന്നതിനും ഞങ്ങളുടെ ദീർഘകാല വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി, ഞങ്ങൾ ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ വിശകലനം ചെയ്യുകയാണ്. ബൈജുവിന്റെ ഗ്രൂപ്പ് കമ്പനികളിൽ നിന്നുള്ള 500-ൽ താഴെ ജീവനക്കാരെയാണ് നിലവിൽ പിരിച്ചുവിട്ടിരിക്കുന്നത്’, കമ്പനി വിശദീകരണം നൽകി.

രണ്ടുവര്‍ഷത്തിനിടയില്‍ കമ്പനിയിലുണ്ടായ അമിത വളര്‍ച്ചയ്ക്ക് പിന്നാലെയാണ് പെട്ടെന്നുള്ള ചെലവ് കുറയ്ക്കലിലേക്ക് കമ്പനി കടന്നിരിക്കുന്നത്. ഗ്രൂപ്പ് കമ്പനികളിലുടനീളം അവര്‍ ഉള്ളടക്കം, സൊല്യൂഷന്റൈറ്റിങ്, ഡിസൈന്‍ ടീമുകളുടെ എണ്ണം ഗണ്യമായി കുറച്ചു. ഈ ടീമുകളില്‍ ചിലതില്‍ ഒരു ജീവനക്കാരന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. അടുത്തിടെ, വൈറ്റ്ഹാറ്റ് ജൂനിയറിലെ 800-ലധികം ജീവനക്കാർ ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് രാജിവെച്ചിരുന്നു. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നത് മൂല്യനിർണ്ണയം കുറയുകയും ഫണ്ടിംഗ് റൗണ്ടുകൾ മന്ദഗതിയിലാകുകയും നിക്ഷേപകരുടെ വികാരം തളർത്തുകയും ചെയ്തത് എഡ്‌ടെക് മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button