തിരുവനന്തപുരം: മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
വിദേശ യാത്രക്ക് മുമ്പ് തൊഴിൽ ദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താം.
വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുൻപ്, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോര്ട്ട് ഉടമകൾ, നോർക്കയയുടെ പ്രീ- ഡിപാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.
കർശന ജാഗ്രത പാലിച്ചെങ്കിൽ മാത്രമേ വിസ തട്ടിപ്പുകൾക്കും അത് മൂലമുണ്ടാവുന്ന തൊഴിൽ പീഡനങ്ങൾക്കും അറുതി വരുത്താൻ സാധിക്കൂവെന്ന് നോർക്ക സി.ഇ.ഒ പത്രക്കുറിപ്പിൽ അറിയിച്ചു.
Post Your Comments