Latest NewsNewsBusiness

സിയാൽ ഡ്യൂട്ടി ഫ്രീ: ഒഴിവുകൾ പ്രഖ്യാപിച്ചു

ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ വിളിച്ചിട്ടുള്ളത്

സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡിന്റെ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചു. കൊച്ചിൻ ഇന്റ്ർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപ കമ്പനികളിൽ ഒന്നാണ് സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ വിളിച്ചിട്ടുള്ളത്. ജൂനിയർ മാനേജർ ട്രെയിനി തസ്തികയിലേക്ക് എംബിഎ മാർക്കറ്റിംഗ് ബിരുദാനന്തരമാണ് യോഗ്യത. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് എംബിഎ മാർക്കറ്റിംഗ് ബിരുദാനന്തരവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾക്ക് ഡ്യൂട്ടി ഫ്രീയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Also Read: ദിലീപിന് ആശ്വാസം: ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന് തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button