Latest NewsKeralaNews

സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍

വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രപതിയെയാണ് ആവശ്യം: പിണറായി വിജയന്‍

തിരുവനന്തപുരം: സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അങ്ങനെയുള്ള ഒരു രാഷ്ട്രപതിയെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല: ഉദ്ധവ് താക്കറെ

അതേസമയം, യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. കേരളത്തില്‍ നിന്ന് പ്രചരണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യശ്വന്ത് സിന്‍ഹ ബുധനാഴ്ച തിരുവനന്തപുരത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button