
ദുബായ്: ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, തുടങ്ങിയവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്തംബർ 30 വരെ ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ഓരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്ക് വ്യത്യാസം ഉണ്ടാകാമെന്നും ഇതു വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അറിയിച്ചു.
Post Your Comments