PalakkadLatest NewsKeralaNattuvarthaNews

കള്ളൻ കപ്പലിൽ തന്നെ: സ്വന്തം ബാങ്കിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

പാലക്കാട്‌: ബാങ്കിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. തൃശ്ശൂര്‍ ഒല്ലൂക്കര പണ്ടാരപ്പറമ്പ് പാറേക്കാട് വീട്ടില്‍ ഡി അനൂപ്‍(45) ആണ് പാലക്കാട് പോലീസിന്റെ പിടിയിലായത്. ഫെഡറല്‍ ബാങ്കിന്റെ ചിറ്റൂര്‍ ശാഖയിലെ ജീവനക്കാരനാണ് പിടിയിലായ അനൂപ്.

Also Read:താലിബാൻ മോഡൽ കൊല: ഏറ്റവും തിരിച്ചടി രാജസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കും കോൺഗ്രസ് സർക്കാരിനും

2021 നവംബര്‍ 18ന് ചിറ്റൂർ ശാഖയിലെ സ്ട്രോങ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പായ്‌ക്കറ്റ് അനൂപ് മോഷ്‌ടിച്ചുവെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ആഭരണങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അനൂപിനെതിരെയുള്ള തെളിവുകൾ ലഭിച്ചത്.

തുടര്‍ന്ന്, മെയ് 7ആം തീയതിയാണ് ബാങ്ക് മാനേജര്‍ പോലീസിൽ പരാതി നല്‍കിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. സംഭവം പുറത്തറിഞ്ഞതോടെ മണ്ണുത്തി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button