Latest NewsNewsIndiaBusiness

വൈറ്റ്ഹാറ്റ് ജൂനിയർ: ജീവനക്കാരെ പിരിച്ചുവിട്ടു

കഴിഞ്ഞ സാമ്പത്തിക വർഷം 1,690 കോടി രൂപയുടെ നഷ്ടമാണ് വൈറ്റ്ഹാറ്റിന് സംഭവിച്ചത്

വൈറ്റ്ഹാറ്റ് ജൂനിയറിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോള തലത്തിൽ 300 ഓളം ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയാണ് വൈറ്റ്ഹാറ്റ് ജൂനിയർ. കോഡ്-ടീച്ചിംഗ്, സെയിൽസ് ടീം പ്ലാറ്റ്ഫോമുകളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നു പ്രവർത്തിച്ചതാണ് എഡ്ടെക് മേഖലയെ പ്രതികൂലമായി ബാധിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം 1,690 കോടി രൂപയുടെ നഷ്ടമാണ് വൈറ്റ്ഹാറ്റിന് സംഭവിച്ചത്. കൂടാതെ, ചിലവ് 2,175 കോടി രൂപയായി ഉയർന്നു. 2020 വർഷത്തിൽ 69.7 കോടി രൂപ മാത്രമായിരുന്നു ചിലവ്. റിപ്പോർട്ടുകൾ പ്രകാരം, വൈറ്റ്ഹാറ്റ് ജൂനിയർ ഓൺലൈൻ മുഖാന്തരം സംഗീതം, ഗിറ്റാർ, പിയാനോ തുടങ്ങിയ ക്ലാസുകൾ പഠിപ്പിക്കുന്നതിലും പരാജയം നേരിട്ടു.

Also Read: ഉദയ്പൂർ കൊലപാതകം: പ്രതികളെ തൂക്കിലേറ്റണമെന്ന് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ്

കഴിഞ്ഞ ഏപ്രിൽ- മെയ് മാസങ്ങളിൽ ബൈജൂസ് ജീവനക്കാരോട് ഓഫീസിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ അറിയിപ്പിനെ തുടർന്ന് 1,000 ലധികം ജീവനക്കാരാണ് രാജിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button