KeralaLatest NewsNews

ഒരു സാധു മനുഷ്യനെ അയാളുടെ കടയിൽ കയറി തല അറുത്തു കൊല്ലുക, കൊടും കൊലപാതകം കണ്ട് ആരും ഞെട്ടിയില്ല: അഞ്ജു പാർവതി

മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിനു കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തി പ്രതിരോധിച്ച ഇടതുസിംഹങ്ങൾക്ക് ഈ പച്ചപാതകം കണ്ടിട്ട് സിരകളിൽ രക്തം തിളയ്ക്കുന്നില്ല

തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി. ഒരു സാധു മനുഷ്യനെ അയാളുടെ കടയിൽ കയറി തല അറുത്തു കൊല്ലുകയും കൊലയ്ക്ക് ശേഷം രാജ്യത്തെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറയുകയും ചെയ്യുന്ന ജിഹാദികളുടെ വീഡിയോയിൽ പ്രതികരിച്ചാണ് അഞ്ജു പാർവതി രംഗത്തെത്തിയത്.

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അല്ലെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാജസ്ഥാനിലാണ് ഈ സംഭവം നടക്കുന്നതെന്നും അവർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു. അതിദാരുണമായി കൊല്ലപ്പെട്ടയാൾ ന്യൂനപക്ഷ സമുദായക്കാരനല്ലെന്നും മറിച്ച് ഭൂരിപക്ഷ സമുദായക്കാരനായ കനയ്യ ലാൽ എന്ന മനുഷ്യനാണെന്നും മറിച്ചായിരുന്നുവെങ്കിൽ കമലഹാസനും പ്രകാശ് രാജും സിദ്ധാർത്ഥും ഒക്കെ മതേതരത്വം തകർന്നേയെന്ന് കരഞ്ഞു വിളിച്ചേനേയെന്നും അവർ വിമർശിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേവലം ഒരു പിന്തുണയുടെ പേരിൽ ഒരു സാധു മനുഷ്യനെ അയാളുടെ കടയിൽ കയറി തല അറുത്തു കൊല്ലുക; കൊലയ്ക്ക് ശേഷം ലൈവ് ആയി വന്ന് രാജ്യത്തെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറയുക. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അല്ല ഇത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാജസ്ഥാനിലാണ് ഈ സംഭവം. പക്ഷേ ഈ കൊടും കൊലപാതകം കണ്ട് ആരും ഞെട്ടിയില്ല. മതവികാരം വ്രണപ്പെട്ടതായി ആരും കരയുന്നുമില്ല!

Read Also: പ്രവാചക നിന്ദ: തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം

മതേതരത്വത്തിന്റെ അപ്പൊസ്തലരായ ഇളമുറ ഗാന്ധിയ്ക്കും കാരാട്ട്.യച്ചൂരി സഖ്യത്തിനും ഇപ്പോൾ മനുഷ്യക്കുരുതിയ്ക്കെതിരെ പ്രസ്താവനകൾ ഇറക്കാനേ തോന്നുന്നില്ല! ഇപ്പോൾ ആദരണീയനായ ശ്രീ. അടൂർ ഗോപാലകൃഷ്ണനു പ്രധാനമന്ത്രിക്ക് കത്തെഴുതേണ്ട! എഴുത്തിന്റെ ഗിരിശ്യംഗങ്ങളിലെത്തിയ സച്ചിദാനന്ദനും സാറാ ജോസഫിനും അവാർഡുകൾ തിരികെ നല്കാൻ തോന്നുന്നേയില്ല! ദാദ്രി സംഭവം പൊടിപ്പും തൊങ്ങലും കലർത്തി ദിവസങ്ങളോളം അന്തിചർച്ചയാക്കിയ മാധ്യമപരിഷകൾക്ക് ഇതൊരു വാർത്തയേ അല്ല ! മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിനു കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തി പ്രതിരോധിച്ച ഇടതുസിംഹങ്ങൾക്ക് ഈ പച്ചപാതകം കണ്ടിട്ട് സിരകളിൽ രക്തം തിളയ്ക്കുന്നില്ല!

അതിനുള്ള കാരണങ്ങൾ: അതിദാരുണമായി കൊല്ലപ്പെട്ടയാൾ ന്യൂനപക്ഷ സമുദായക്കാരനല്ല; മറിച്ച് ഭൂരിപക്ഷ സമുദായക്കാരനായ കനയ്യ ലാൽ എന്ന മനുഷ്യനാണ്. കൊന്നവർ സമാധാനമതക്കാരാണ്. അവർ വെല്ലുവിളിച്ചതും ഭീഷണിപ്പെടുത്തിയതും നരേന്ദ്രമോദിയെന്ന അവരുടെ വർഗ്ഗ ശത്രുവിനെയാണ്. ഒരു പ്രത്യേക തരം തിമിരം ബാധിച്ച ഫേക്ക് സെക്ക്യൂലറിസ്റ്റുകൾക്ക് കാഴ്ചശക്തി ചില ഫോക്കൽ പോയിന്റുകളിലെ കിട്ടാറുള്ളൂ.

മറിച്ചായിരുന്നുവെങ്കിലെന്ന് വെറുതെ ഒന്ന് സങ്കല്പിക്കുക. എങ്കിൽ കമലഹാസനും പ്രകാശ് രാജും സിദ്ധാർത്ഥും ഒക്കെ മതേതരത്വം തകർന്നേയെന്ന് കരഞ്ഞു വിളിച്ചേനേ. കേരളത്തിലെ ആക്രി – മാക്രി – അമാനവ – പോമോ തുടങ്ങി ബണ്ടിച്ചോർ എഴുത്തുകാരൊക്കെ ന്യൂനപക്ഷ പീഡനം എന്നു മെഴുകി നിറച്ചേനേ. ചാനലുകളിലെല്ലാം മതേതരത്വസംരക്ഷകരുടെ വാഗ്ധോരണികൾ നിറഞ്ഞേനേ. ഇതാവുമ്പോൾ എങ്ങും കനത്ത നിശബ്ദത മാത്രം. ഇപ്പോൾ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ തല കുനിച്ചേ എന്ന കരച്ചിലുകളേയില്ല!

shortlink

Related Articles

Post Your Comments

Related Articles


Back to top button