തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. അതിനു വേണ്ടി പ്രത്യേക കര്‍മ പദ്ധതി നടപ്പിലാക്കുമെന്നും, ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read:മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നാളെ: ശിവസേന മന്ത്രിസഭ വീഴുമോ?
‘സംസ്‌ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്ത് നവീകരിക്കുന്നതിനും ശക്‌തിപ്പെടുത്തുന്നതിനുമാണ് പ്രത്യേക കര്‍മ പദ്ധതിക്ക് രൂപം നല്‍കുന്നത്. സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണം. സര്‍വകലാശാലകള്‍ ഇതിന്റെ വഴികാട്ടിയാകണം. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പ്രകടമാണ്’, മന്ത്രി വ്യക്തമാക്കി.
‘സംസ്‌ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തല്‍, ഗവേഷണ നിലവാരം വര്‍ദ്ധിപ്പിക്കല്‍, വൈജ്ഞാനിക സമൂഹമാക്കി സംസ്‌ഥാനത്തെ മാറ്റുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടല്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാകും’, മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments