KollamNattuvarthaLatest NewsKeralaNews

വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​ത്തി​ച്ചു

ഇ​ള​മാ​ട് അ​മ്പ​ലം​മു​ക്ക് കു​ണ്ടൂ​ര്‍ ശോ​ഭ മ​ന്ദി​ര​ത്തി​ല്‍ സ​തീ​ഷ്‌​കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്

അ​ഞ്ച​ല്‍: വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​ത്തി​ച്ചു. ഇ​ള​മാ​ട് അ​മ്പ​ലം​മു​ക്ക് കു​ണ്ടൂ​ര്‍ ശോ​ഭ മ​ന്ദി​ര​ത്തി​ല്‍ സ​തീ​ഷ്‌​കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

ആ​യൂ​രി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന് ഷെ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് തിങ്കളാഴ്ച പു​ല​ര്‍​ച്ച​യോ​ടെ ക​ത്തി​ച്ച​ത്. ര​ണ്ടു​മാ​സം മു​മ്പ് വാ​ങ്ങി​യ ഇ​രു​ച​ക്ര​വാ​ഹ​ന​വും മാ​രു​തി 800 കാ​റു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സംഭവ ​സ​മ​യം വീ​ട്ടി​ല്‍ സ​തീ​ഷ്‌ കു​മാ​റും സ​ഹാ​യി​യും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഉ​ഗ്ര​ശ​ബ്ദ​വും പു​ക​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​​ത്തു​ന്ന​താ​യി കാ​ണു​ന്ന​ത്.

Read Also : സിയാൽ ഡ്യൂട്ടി ഫ്രീ: ഒഴിവുകൾ പ്രഖ്യാപിച്ചു

ഉ​ട​ന്‍ തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്, ച​ട​യ​മം​ഗ​ലം പൊ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ത്തി​ച്ച വാ​ഹ​ന​ങ്ങ​ളോ​ടു ചേ​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ഉ​ണ്ടാ​യി​രു​ന്നു. വേ​ഗ​ത്തി​ല്‍ എ​ത്തി ഇ​വ മാ​റ്റി​യ​തി​നാ​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

വി​മു​ക്ത ഭ​ട​നാ​യ സ​തീ​ഷ്‌ കു​മാ​റി​ല്‍ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button