Latest NewsNewsIndiaBusiness

നിർണായക തീരുമാനങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗം, പുതിയ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ

ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ട കേന്ദ്രങ്ങൾക്കും നികുതി ചുമത്താൻ വിവിധ സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിലിനെ സമീപിച്ചിരുന്നു

ജിഎസ്ടി കൗൺസിൽ യോഗത്തിന് സമാപനം. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്നത്തെ യോഗത്തിൽ നാല് മന്ത്രിതല സമിതി റിപ്പോർട്ടുകളാണ് സമർപ്പിച്ചിട്ടുള്ളത്. ഓഗസ്റ്റ് മാസത്തിലാണ് അടുത്ത ജിഎസ്ടി കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുള്ളത്.

ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ട കേന്ദ്രങ്ങൾക്കും നികുതി ചുമത്താൻ വിവിധ സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിലിനെ സമീപിച്ചിരുന്നു. 28 ശതമാനം നികുതി ചുമത്താനാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, ജിഎസ്ടി കൗൺസിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഈ യോഗത്തിൽ എടുത്തിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം ചൂതാട്ട കേന്ദ്രങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും നികുതി ചുമത്തുന്ന വിഷയത്തിൽ മന്ത്രിതല സമിതി വീണ്ടും കൂടുതൽ പഠനങ്ങൾ നടത്തി റിപ്പോർട്ട് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 15 നകമാണ് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. നിലവിൽ ചർച്ച ചെയ്ത ഉൽപ്പന്നങ്ങളുടെ നികുതി ജൂലൈ 18 മുതലാണ് പ്രാബല്യത്തിലാകുന്നത്.

Also Read: എക്സ്പെരിയോൺ ടെക്നോളജീസ്: രാജ്യത്തുടനീളം റിക്രൂട്ട്മെന്റിനൊരുങ്ങുന്നു

സംസ്ഥാനങ്ങളുടെ നഷ്ട പരിഹാരം സംബന്ധിച്ച കാര്യത്തിലും ജിഎസ്ടി കൗൺസിൽ ഇത്തവണ തീരുമാനം അറിയിച്ചിട്ടില്ല. ജിഎസ്ടി വരുമാനത്തിൽ കുറവ് ഉള്ള സംസ്ഥാനങ്ങൾ നഷ്ട പരിഹാരം തുടരണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button