അമാൻ: ജോർദാനിലെ അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 251 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വാതകചോർച്ച തടയാൻ ഇപ്പോഴും ശ്രമം തുടരുകയാണെന്നാണ് സൂചന. ചരക്കു നീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്നു വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചിട്ടുണ്ട്. ‘199 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയണം.ജനലുകളും വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്തണം’- ആരോഗ്യപ്രവർത്തകൻ ജമാൽ ഒബൈദത്ത് മുന്നറിയിപ്പു നൽകുന്നു.
അതേ സമയം, അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റർ അകലെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post Your Comments