സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ നേട്ടത്തിന്റെ പാതയിൽ. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സ് 16.17 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 53,177.45 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 18.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, നിഫ്റ്റി 15,850 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് നിഫ്റ്റി ഓഹരിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഒൻജിസിയാണ്. കൂടാതെ, നിഫ്റ്റി ഓഹരികളിൽ 20 എണ്ണത്തിന്റെ ഓഹരികൾ തിരിച്ചടി നേരിട്ടിട്ടുണ്ട്. കോൾ ഇന്ത്യ, ഹിൻഡാൽകോ, എം ആന്റ് എം, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരി ഉയർന്നു. ഈ കമ്പനികളുടെ ഓഹരിയിൽ 2 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
Also Read: ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേയ്ക്ക് വീണ പണമെടുക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു
ഏഷ്യൻ പെയിന്റ്, ബജാജ് ട്വിൻസ്, ദിവിസ് ലാബ് എന്നീ കമ്പനികളുടെ ഓഹരി പിന്നിലായി. ടൈറ്റൻ 3 ശതമാനമാണ് ഇടിഞ്ഞത്. ഓഹരി വിപണി ആരംഭിച്ചത് താഴ്ചയിൽ നിന്നും ആണെങ്കിലും അവസാന മണിക്കൂറിൽ ഉയർച്ച നേടുകയായിരുന്നു.
Post Your Comments