Latest NewsIndia

പ്രസാദമായി ബർഗറുകളും സാൻഡ്‌വിച്ചുകളും: അറിയാം ചെന്നൈയിലെ മോഡേൺ ക്ഷേത്രത്തെപ്പറ്റി

ശുചിത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പ്രസാദങ്ങളിൽ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

ചെന്നൈ: പ്രസാദത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ക്ഷേത്രം. ചെന്നൈ പടപ്പയിലെ ജയദുർഗ പീഠം ക്ഷേത്രമാണ് ഈയിടെയായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.

മറ്റു ക്ഷേത്രങ്ങളിലെ പോലെ പഴമോ പൂക്കളോ ചന്ദനമോ അല്ല, മറിച്ച് ബർഗറുകളും സാൻഡ്‌വിച്ചുകളുമാണ് ഇവിടെ പ്രസാദമായി ഭക്തർക്ക് നൽകുന്നത്. ചിലസമയങ്ങളിൽ ബ്രൗണിയും പ്രസാദമായി വിതരണം ചെയ്യാറുണ്ട്. ഈ പ്രസാദങ്ങൾ എല്ലാം തന്നെ എഫ്എസ്എസ്എഐ ഔദ്യോഗികമായി അംഗീകരിച്ചതുമാണ്.

ജയദുർഗ പീഠം ക്ഷേത്രത്തിലെ ഉടമ കെ.എസ് ശ്രീധറിന്റെയാണ് ഈ ന്യൂജനറേഷൻ ആശയം. ഇദ്ദേഹം ഒരു ഹെർബൽ ഓങ്കോളജിസ്റ്റ് ആണ്. ശുചിത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പ്രസാദങ്ങളിൽ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യ സന്ദർശകരുടെ ജനനതിയതികൾ ഇവിടെ അടയാളപ്പെടുത്തും. പിന്നീട്, അവരുടെ ജന്മ നാളുകളിൽ കേക്കുകളും ക്ഷേത്രത്തിൽ നിന്നും ലഭിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button